ബസ് ചാര്‍ജ് വര്‍ധന: തീരുമാനം പിന്‍വലിക്കണം

സുല്‍ത്താന്‍ ബത്തേരി: അന്യായമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹപരമായ തീരുമാനം പുന:പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മിനിമം ചാര്‍ജ് ആയ 8 രുപയ്ക്ക് 5 കിലോമീറ്റര്‍ ഓര്‍ഡിനറി ബസ്സുകളില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ക്ക് പുതുക്കിയ വര്‍ധനവ് പ്രകാരം 2.5 കിലോമീറ്ററിന് 10 രൂപയാണ് നല്‍കേണ്ടി വരുന്നത്. മിനിമം ചാര്‍ജ് 25 ശതമാനം വര്‍ധിപ്പിക്കുകയും മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന ദൂരം 50 ശതമാനം കുറക്കുകയും ചെയ്ത സര്‍ക്കാരിന്റെ ജനദ്രോഹ നടപടി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഓര്‍ഡിനറി ബസുകളില്‍ കിലോമീറ്ററിന് 42 ശതമാനം ചാര്‍ജ് വര്‍ധനയാണ് വന്നിരിക്കുന്നത്. കോവിഡ് മഹാമാരിയും പ്രളയവും കാര്‍ഷിക വില തകര്‍ച്ചയും നിത്യോപയോഗ സാധനങ്ങളുടെ കുത്തനെയുള്ള വിലകയറ്റവും മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സമയത്ത് സാധാരണ ജനങ്ങള്‍ക്ക് ഏറ്റ ഇരുട്ടടിയാണ് ബസ് ചാര്‍ജ് വര്‍ധനവെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് അഡ്വ.സതീഷ് പുതിക്കാട് അദ്ധ്യക്ഷത വഹിച്ചു. ബാബു പഴുപ്പത്തൂര്‍, കുന്നത്ത് അഷ്‌റഫ്, സണ്ണി നെടുങ്കല്ലേല്‍, അസീസ് മാടാല, യുനുസ് അലി, ശലിനി രാജേഷ്, ടി.ടി ലുക്കോസ് സംസാരിച്ചു.

Leave a Reply

Your email address will not be published.

Social profiles