പച്ചത്തേയില വില കുറയുന്നതു കര്‍ഷകരെ ദുരിതത്തിലാക്കി

വൈത്തിരി: വേനലിലും പച്ചത്തേയില വില കുറയുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. തോട്ടം പരിപാലനച്ചെലവ്
വര്‍ധിക്കുന്ന സാഹചര്യത്തില്‍ പച്ചത്തേയില വില ഗണ്യമായി കുറയുന്നതു കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ്. ഉല്‍പാദനം കുറയുന്ന വേനലില്‍ പച്ചത്തേയിലയ്ക്കു മെച്ചപ്പെട്ട വിലയാണ് ലഭിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ കിലോഗ്രാമിനു 25 രുപയ്ക്കടുത്തായിരുന്നു വില. ഇപ്പോള്‍ 12 രൂപയാണ്. ഉല്‍പാദനച്ചെലവുമായി പൊരുത്തപ്പെടുന്നതല്ല ഈ വില.
കഴിഞ്ഞവര്‍ഷം പച്ചത്തേയില കിലോഗ്രാമിനു 30 രുപ വരെ വില ലഭിച്ചിരുന്നു. പിന്നീട് കുത്തനെ താഴ്ന്നു. ജില്ലയുടെ പ്രധാന സാമ്പത്തിക സ്രോതസുകളില്‍ ഒന്നാണ് തേയില മേഖല. പച്ചത്തേയിലയ്ക്കു ന്യായവില ഉറപ്പുവരുത്തുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തുകയാണെന്നു കര്‍ഷകര്‍ പറയുന്നു. തേയിലക്കൃഷി മുഖ്യ ഉപജീവനമാര്‍ഗമാക്കിയ അനേകം ചെറുകിട കര്‍ഷകര്‍ ജില്ലയിലുണ്ട്. ഇവരെ ആശ്രയിച്ചാണ് നിരവധി തൊഴിലാളികളുടെ ജീവിതവും.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്

Leave a Reply

Your email address will not be published.

Social profiles