ഏലച്ചെടികള്‍ക്കു തണ്ടുചീയല്‍: കര്‍ഷകര്‍ നിരാശയില്‍

വൈത്തിരി: ഏലച്ചെടികള്‍ക്ക് തണ്ടുചീയല്‍ രോഗം പിടിപെട്ടത് കര്‍ഷകരെ നിരാശയിലാക്കി. രോഗം ബാധിച്ച ചെടികളില്‍ കായ പിടിക്കാതെ ഉത്പാദനം കുറയുന്നതിന്റെ സങ്കടത്തിലാണ് കര്‍ഷകര്‍. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ അധികമഴയാണ് തണ്ടുചീയലിനു പ്രധാനമായും കാരണമായത്. മഴ മറ്റുവിളകളേക്കാള്‍ ബാധിച്ചത് ഏലക്കൃഷിയെയാണ്. തണ്ടുകള്‍ മഞ്ഞനിറമായി ഇലകള്‍ കരിഞ്ഞ് ചെടികള്‍ നശിക്കുകയാണിപ്പോള്‍. ജൈവരീതിയില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ രോഗത്തെ പ്രതിരോധിക്കാനാകാതെ വിഷമിക്കുകയാണ്. രോഗപ്രതിരോധത്തിനു ഏതു മരുന്നാണ് പ്രയോഗിക്കേണ്ടതെന്ന് നിശ്ചയമില്ലെന്നു കര്‍ഷകര്‍ പറയുന്നു. ആദായകരമായ വില ലഭിക്കാത്തതിനാല്‍ ഏലം കൃഷിയില്‍ പിടിച്ചുനില്‍ക്കാന്‍ കര്‍ഷകര്‍ പ്രയാസപ്പെടുകയാണ്. അതിനിടെയാണ് തണ്ടുചീയല്‍ രോഗം.

Leave a Reply

Your email address will not be published.

Social profiles