കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ കെ.ശങ്കരനാരായണന്‍ അന്തരിച്ചു

പാലക്കാട്: കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ കെ.ശങ്കരനാരായണന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. ശങ്കരന്‍ നായര്‍-ലക്ഷ്മിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ രാധയും മകള്‍ അനുപയും അടങ്ങുന്നതാണ് കുടുംബം.
സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷനിലൂടെയാണ് കോണ്‍ഗ്രസിലെത്തിയത്. പാലക്കാട് ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, യു.ഡി.എഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1977ല്‍ തൃത്താലയില്‍നിന്നാണ് ആദ്യമായി നിയമസഭയിലത്തിയത്. 1980(ശ്രീകൃഷ്ണപുരം), 1987(ഒറ്റപ്പാലം), 2001(പാലക്കാട്) നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു.1991ല്‍ ഒറ്റപ്പാലത്തു തോറ്റു. 1985-2001 കാലത്താണ് യു.ഡി.എഫ് കണ്‍വീനറായത്.
1977-78ല്‍ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. കൃഷി, സാമൂഹികക്ഷേമ വകുപ്പുകളാണ് കൈകാര്യം ചെയ്തത്. 2001-2004ല്‍ ആന്റണി മന്ത്രിസഭയില്‍ ധനം-എക്‌സൈസ് മന്ത്രിയായിരുന്നു. 2006ല്‍ സജീവ രാഷ്ട്രീയം വിട്ട അദ്ദേഹം 2007 മുതല്‍ ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ചു.

Leave a Reply

Your email address will not be published.

Social profiles