വയനാട്ടില്‍ പോളിയോ തുള്ളിമരുന്നു വിതരണം നടത്തി

കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ കുട്ടിക്കു പോളിയോ പ്രതിരോധത്തിനുള്ള തുള്ളിമരുന്നു നല്‍കുന്നു.

കല്‍പറ്റ-വയനാട്ടില്‍ വിവിധ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കു പോളിയോ പ്രതിരോധത്തിനു തുള്ളിമരുന്നു നല്‍കി. അങ്കണവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ബൂത്തുകള്‍ സജ്ജീകരിച്ചായിരുന്നു മരുന്നുവിതരണം. 20 ട്രാന്‍സിറ്റ് പോയിന്റുകള്‍ ഉള്‍പ്പെടെ 217 ബൂത്തുകളാണ് ഒരുക്കിയത്. ഒമ്പതു മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിച്ചു. ജില്ലാതല ഉദ്ഘാടനം കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ.ഷാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന,
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സെയ്തലവി, മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ.പി മുസ്തഫ,വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.പുഷ്പ, കല്‍പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകുമാര്‍ മുകുന്ദന്‍, എം.സി.എച്ച്. ഓഫീസര്‍ ഇന്‍ ചാര്‍ജ് ജോളി ജയിംസ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഹംസ ഇസ്മാലി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles