വൈത്തിരി താലൂക്കുതല വായനോത്സവം നടത്തി

വൈത്തിരി താലൂക്കുതല വായനോത്സവത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടത്തിയ ലഹരിവിരുദ്ധ സദസില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.പി. പ്രമോദ് പ്രസംഗിക്കുന്നു.

കല്‍പറ്റ:വൈത്തിരി താലൂക്കുതല വായനോത്സവം എസ്‌കെഎംജെ സ്‌കൂളില്‍ നടത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശരത് രാമചന്ദ്രന്‍(സഹൃദയ കര്‍ഷക വായനശാല) ഒന്നാം സ്ഥാനം നേടി. പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.എസ്. മാനവിനാണ്(സംസ്‌കാര ഗ്രന്ഥശാല) രണ്ടാം സ്ഥാനം. വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം. അദീബ്(കുട്ടമംഗലം ഗ്രാമിക ഗ്രന്ഥശാല) മൂന്നാം സ്ഥാനം കരസ്ഥമാക്കി. മുതിര്‍ന്നവരില്‍ 25 വയസുവരെയുള്ളവരുടെ വിഭാഗത്തില്‍ ഷമല്‍ സലീം (മാനിവയല്‍ ഹരിശ്രീ ഗ്രന്ഥശാല), സുദിന്‍ സുരേന്ദ്രന്‍(പടിഞ്ഞാറത്തറ പ്രസര ഗ്രന്ഥശാല), മുഹമ്മദ് സിനാന്‍(സഫ്ദര്‍ ഹാഷ്മി വായനശാല)എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. 25 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഹര്‍ഷ സുരേഷ്(ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറി), വി.എസ്. ഷൈജു(വരദൂര്‍ നവജീവന്‍ ഗ്രന്ഥശാല), യു.എ. അമൃത(പ്രസര, പടിഞ്ഞാറത്തറ) എന്നിവര്‍ക്കാണ് യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം. മൂന്നു വിഭാഗങ്ങളിലെയും ആദ്യ 10 സ്ഥാനക്കാര്‍ക്കു ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം.
വായനോത്സവത്തിനു എത്തിയവര്‍ക്കായി എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.പി. പ്രമോദ് പ്രസംഗിച്ചു. സി.എം. സുമേഷ്, എം. ദേവകുമാര്‍, പി. ശിവദാസന്‍, എ.കെ. മത്തായി, പി.കെ. ഷാഹിന, പി.കെ. അച്യുതന്‍, എം. ദിവാകാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles