യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ അന്താരാഷ്ട്ര നിയമങ്ങളും സംവിധാനങ്ങളും
വേണം-കെ.വൈ.നിസാമുദ്ദീന്‍ ഫാദിലി

എസ്.എസ്.എഫ് കേരള ഘടകം കൗണ്‍സില്‍ യോഗം നീലഗിരി പാടന്തറ മര്‍കസില്‍ സംസ്ഥാന സെക്രട്ടറി ദേവര്‍ഷോല അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗൂഡല്ലൂര്‍-യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ അന്താരാഷ്ട്ര നിയമങ്ങളും സംവിധാനങ്ങളും ഉണ്ടാകണമെന്നു എസ്.എസ്.എഫ് കേരള സംസ്ഥാന പ്രസിഡന്റ് കെ.വൈ.നിസാമുദ്ദീന്‍ ഫാദിലി. നീലഗിരി പാടന്തറ മര്‍കസില്‍ എസ്.എസ്.എഫ് കേരള സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര മര്യാദകളോ നയതന്ത്ര വഴികളോ സ്വീകരിക്കാതെ രാഷ്ട്രങ്ങള്‍ യുദ്ധങ്ങള്‍ക്ക് സന്നദ്ധമാകുകയാണ്. രാഷ്ട്രങ്ങളെ നിയന്ത്രിക്കാന്‍ ലോകത്ത് ശക്തമായ സംവിധാനം ഇല്ലാത്തതാണ് ഇതിനു കാരണം. ലോകമഹായുദ്ധങ്ങളുടെ ഉല്‍പന്നമായ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വിഷയങ്ങളില്‍ പലപ്പോഴും കാഴ്ചക്കാരനാണ്. ഐക്യരാഷ്ട്രസഭ ശക്തമായ സംവിധാനമായി വികസിക്കുകയോ സമാധാനകാംക്ഷികളുടെ മറ്റൊരു അന്താരാഷ്ട്ര സംവിധാനം നിലവില്‍ വരികയോ ചെയ്തില്ലെങ്കില്‍ യുദ്ധങ്ങള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ദേവര്‍ഷോല അബ്ദുസലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ എം.ജുബൈര്‍, ഫിര്‍ദൗസ് സഖാഫി, പി.ജാബിര്‍, സയ്യിദ് ആഷിഖ് തങ്ങള്‍, മുഹമ്മദ് നിയാസ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍.ജാഫര്‍, സെക്രട്ടറിമാരായ ഹാമിദലി സഖാഫി, ഡോ.അബൂബക്കര്‍, സി.ആര്‍.കെ.മുഹമ്മദ്, ഷബീറലി മഞ്ചേരി, കെ.ബി.ബഷീര്‍, നൗഫല്‍ പാലക്കാട് എന്നിവര്‍ പ്രസംഗിച്ചു. ദേശീയ സമിതി അംഗങ്ങളായ സി.കെ. റാഷിദ് ബുഖാരി, എ.പി.മുഹമ്മദ് അഷ്ഹര്‍ എന്നിവര്‍ കൗണ്‍സില്‍ നടപടികള്‍ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published.

Social profiles