ജീവനക്കാരുടെ മാതാപിതാക്കള്‍ക്കു പെന്‍ഷന്‍ ഏര്‍പ്പെടുത്തി ഹോട്ടല്‍ ഇന്ദ്രിയ

കല്‍പറ്റയിലെ ഹോട്ടല്‍ ഇന്ദ്രിയ ഉടമകള്‍ തൊഴിലാളികളുടെ മാതാപിതാക്കള്‍ക്കായി ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ പദ്ധതി സിനിമ സംവിധായകന്‍ കണ്ണന്‍ താമരക്കുളം, സിനിമ- സീരിയല്‍ താരം ജയകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-ജീവനക്കാരുടെ മാതാപിതാക്കള്‍ക്കു പെന്‍ഷന്‍ ഏര്‍പ്പെടുത്തി ഹോട്ടല്‍ ഇന്ദ്രിയ ഉടമകള്‍. ഡി.ഡി.ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കല്‍പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടല്‍ ഇന്ദ്രിയ. സിനിമ സംവിധായകന്‍ കണ്ണന്‍ താമരക്കുളം, സിനിമ- സീരിയല്‍ താരം ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നു പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. തൊഴിലാളികളുടെ മാതാപിതാക്കള്‍ക്കു പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന വിധത്തിലാണ് പദ്ധതിയുടെ നടത്തിപ്പെന്നു ഡി.ഡി.ഗ്രൂപ്പിലെ ജിബിന്‍ സാബു, ജിബി അബ്രഹാം എന്നിവര്‍ പറഞ്ഞു. പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടിലാണ് ലഭ്യമാക്കുക.

Leave a Reply

Your email address will not be published.

Social profiles