അംബേദ്കർ-ആനോത്ത് കോളനികളിലെ പ്രവർത്തികൾക്ക് ഭരണാനുമതിയായി

കൽപറ്റ: അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കൽപ്പറ്റ നിയോജകമണ്ഡലത്തിലെ വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചാരിറ്റി അംബേദ്കർ കോളനിയിലെയും പൊഴുതന ഗ്രാമപഞ്ചായത്തിലെ ആനോത്ത് പട്ടികജാതി കോളനിയിലെയും വിവിധ പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമായതായി കൽപറ്റ നിയോജകമണ്ഡലം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ അറിയിച്ചുഅടിസ്ഥാന സൗകര്യങ്ങൾ പിന്നോക്കം നിൽക്കുന്നതും മുപ്പതോ അതിൽ അധികമോ പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്നതും വികസനങ്ങൾ ആവശ്യമുള്ളതുമായ കോളനികളെ തിരഞ്ഞെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഒരോ കോടി രൂപയാണ് കോളനികൾക്ക് അനുവദിച്ചിട്ടുള്ളത് പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും ടി. സിദ്ദീഖ് എം.എൽ.എ അറിയിച്ചു

0Shares

Leave a Reply

Your email address will not be published.

Social profiles