താമരശേരി ചുരത്തില്‍ യുവാവ് മരിച്ച നിലയില്‍

കല്‍പറ്റ-താമരശേരി ചുരത്തില്‍ എട്ട്, ഒമ്പത് വളവുകള്‍ക്കിടയില്‍ 30 മീറ്റര്‍ താഴ്ചയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വിവരം ലഭിച്ചതനുസരിച്ച് രാത്രി കല്‍പറ്റയില്‍നിന്നു സ്റ്റേഷന്‍ ഓഫീസര്‍ കെ.എം.ജോമിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ അഗ്നി-രക്ഷാസേന മൃതദേഹം സാഹസികമായി മുകളില്‍ എത്തിച്ചു. ചെങ്കുത്തായ സ്ഥലത്തുനിന്ന് സ്ട്രെക്ചര്‍ നോട്ട് സംവിധാനത്തിലൂടെയാണ് മൃതദേഹം കയറ്റിയത്. ദൗത്യത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍ ആന്‍ഡ് റസക്യൂ ഓഫീസര്‍മാരായ സുനി ജോര്‍ജ്, സനീഷ് പി.ചെറിയാന്‍, കെ.സി.സെന്തില്‍, എം.എസ്.സുജിത്, ബി.ഷറഫുദ്ദീന്‍, കെ.രഞ്ജിത്, സി.ബി.അഭിജിത്, സുജിത് സുരേന്ദ്രന്‍, ഹോം ഗാര്‍ഡ് ഗോവിന്ദന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു. മൃതദേഹം താമരശേരി പോലീസിനു കൈമാറി. മരിച്ചയാള്‍ക്കു 35 വയസ് മതിക്കും. തിരിച്ചറിയാന്‍ ശ്രമം നടത്തിവരികയാണെന്നു പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Social profiles