യോഗ ദിനാചരണം

ദ്വാരകയില്‍ യോഗ ദിനാചരണം എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ദ്വാരക സമഗ്ര യോഗ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗുരുകുലം കോളേജില്‍ യോഗ ദിനാചരണം നടത്തി. എടവക പഞ്ചായത്ത് പ്രസിഡന്റും യോഗ ആധ്യാപകനുമായ എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഷിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു. ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.പൂര്‍ണിമ ക്ലാസെടുത്തു. ഷിന്‍സണ്‍ കോക്കണ്ടത്തില്‍, പി.സി.സുരേന്ദ്രന്‍ മാസ്റ്റര്‍, ഷാജന്‍ ജോസ്, യൂനുസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles