കിസാന്‍ കോണ്‍ഗ്രസ് ഇരുളം മണ്ഡലം കണ്‍വന്‍ഷന്‍

കിസാന്‍ കോണ്‍ഗ്രസ് ഇരുളം മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി വി.ടി.തോമസ് ഉദ്ഘാടനം ചെയ്യുന്നു.

ഇരുളം: കിസാന്‍ കോണ്‍ഗ്രസ് മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി വി.ടി.തോമസ് ഉദ്ഘാടനം ചെയ്തു. സംരക്ഷിത വനങ്ങള്‍ക്കുചുറ്റും കുറഞ്ഞത് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ദൗര്‍ഭാഗ്യകരമാണെന്നു അദ്ദേഹം പറഞ്ഞു. വിധിയില്‍ കര്‍ഷക ഹിതത്തിനൊത്ത മാറ്റങ്ങള്‍ക്കു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സത്വര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.ജെ. ഷാജി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ഇരുളം മണ്ഡലം പ്രസിഡന്റ് കെ.കെ.മോഹന്‍ദാസ്, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.യു.മാനു, കിസാന്‍ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോമി തേക്കുമല, സെക്രട്ടറി വി.ഡി.ജോസ്, ബ്ലോക്ക് പ്രസിഡന്റ് വിജയന്‍ തോമ്പ്രാംകുടി, പുല്‍പള്ളി മണ്ഡലം പ്രസിഡന്റ് ആന്റണി ചോലിക്കര, മണ്ഡലം സെക്രട്ടറി സുധീഷ് ചീയമ്പം. ഹനീഫ, ജയപ്രകാശ്, സി.സി.മാത്യു, കെ.ടി.തോമസ്, ബിനു തേവര്‍കുന്നേല്‍, ഓടക്കല്‍ ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles