പീഡനശ്രമം: യുവാവ് അറസ്റ്റില്‍

മാനന്തവാടി: 11കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പുളിഞ്ഞാല്‍ സ്വദേശി മുഹമ്മദ് യാസീമിനെയാണ്(27) വെള്ളമുണ്ട എസ്.ഐ. കെ.എ.ഷറഫുദ്ദീനും സംഘവും അറസ്റ്റുചെയ്തത്. വിദ്യാര്‍ഥിനിക്കുണ്ടായ ദുരനുഭവം മനസ്സിലാക്കിയ അധ്യാപികയാണ് പോലീസിനു വിവരം നല്‍കിയത്. പോക്‌സോ നിയമത്തിലേതടക്കം വകുപ്പുകള്‍ പ്രകാരമാണ് കേസ്....

പുസ്തകങ്ങള്‍ കാലത്തിന്റെ വഴിവിളക്കുകള്‍-കല്‍പറ്റ നാരായണന്‍

കണിയാമ്പറ്റയില്‍ വായന പക്ഷാചരണം വയനാട് ജില്ലാതല ഉദ്ഘാടനത്തില്‍ സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ പ്രസംഗിക്കുന്നു. കല്‍പറ്റ: പുസ്തകങ്ങള്‍ കാലത്തിന്റെ വഴിവിളക്കുകളാണെന്നും കാലാനുവര്‍ത്തിയായ വായനയാണ് മനുഷ്യന്റെ സാംസ്‌കാരിക മൂല്യത്തിന്റെ അടിത്തറയെന്നും സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍.കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന പക്ഷാചരണം വയനാട് ജില്ലാതല...

എ.കെ.എസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

വയനാട് കലക്ടറേറ്റ് പടിക്കല്‍ എ.കെ.എസ് ധര്‍ണ സംസ്ഥാന പ്രസിഡന്റ് ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ:ആദിവാസി ഭൂമി, വീട്, തൊഴില്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി (എ.കെ.എസ്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും...

മരിയനാട് എസ്റ്റേറ്റ് ഭൂസമരം:
വയനാട് കലക്ടറേറ്റിലേക്കു ഐക്യദാര്‍ഢ്യ മാര്‍ച്ച് നടത്തി

വയനാട് കലക്ടറേറ്റ് പടിക്കല്‍ ആദിവാസി സംഘടനകള്‍ നടത്തിയ ധര്‍ണ അരിപ്പ ഭൂ സമര സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്‍ ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: ആദിവാസി ഗോത്രമഹാസഭ, ഇരുളം ഭൂസമര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. മരിയനാട് എസ്റ്റേറ്റില്‍...

പരിസ്ഥിതി ലോല മേഖല: കാട്ടിക്കുളത്ത് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

കാട്ടിക്കുളം പോസ്റ്റ് ഓഫീസിനു മുന്നില്‍ സര്‍വകക്ഷി ധര്‍ണ ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാട്ടിക്കുളം പോസ്റ്റ് ഓഫീസിലേക്കു സര്‍വകക്ഷി മാര്‍ച്ചും തുടര്‍ന്നു ധര്‍ണയും നടത്തി. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയില്‍നിന്നു ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു സമരം....

നിര്‍ധന വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കി

യൂത്ത് കോണ്‍ഗ്രസ് പഠനോപകരണ വിതരണം തരിയോടില്‍ കല്‍പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റം ഉദ്ഘാടനം ചെയ്യുന്നു. വൈത്തിരി: യൂത്ത് കോണ്‍ഗ്രസ് തരിയോട് മണ്ഡലം കമ്മിറ്റി 'തണല്‍' പദ്ധതിയില്‍ നിര്‍ധന കുടുംബാംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കി. തരിയോട് പഞ്ചായത്തിലെ ഓരോ വാര്‍ഡിലെയും ഓരോ...

പ്ലസ്ടു പരീക്ഷാ ഫലം നാളെ

കല്‍പറ്റ: സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം നാളെ രാവിലെ 11 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഇത്തവണ 432436 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. 365871 പേര്‍ റഗുലറായും 20768 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതി. മാര്‍ച്ച് മെയ് മാസങ്ങളിലായാണ് ഇത്തവണ പ്ലസ്ടു...

ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് സ്‌കൂളില്‍ വായന വാരാചരണം

ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് സ്‌കൂളില്‍ വായന വാരാചണം കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സുകുമാരന്‍ ചാലിഗദ്ദ ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് സ്‌കൂളില്‍ വായന വാരാചണം(വായന വസന്തം) തുടങ്ങി. കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍...

അഗ്നിപഥ്: എ.ഐ.വൈ.എഫ് പ്രതിഷേധിച്ചു

അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് കല്‍പ്പറ്റ മണ്ഡലം കമിറ്റി നടത്തിയ പ്രതിഷേധ പ്രകടനം കല്‍പറ്റ: അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് കല്‍പ്പറ്റ മണ്ഡലം കമിറ്റി...

കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടല്‍ രാഷ്ട്രീയം അവസാനിപ്പിക്കണം-കെ.കെ.അബ്രഹാം

മാനന്തവാടി പോസ്റ്റ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ രാഷ്ട്രീയം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം. ബി.ജെ.പി സര്‍ക്കാരിന്റെ ഫാസിസ്റ്റ് അജണ്ടയ്്ക്കും വിവിധ...
Social profiles