പ്ലസ്ടു പരീക്ഷാ ഫലം നാളെ

കല്‍പറ്റ: സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം നാളെ രാവിലെ 11 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഇത്തവണ 432436 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. 365871 പേര്‍ റഗുലറായും 20768 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതി. മാര്‍ച്ച് മെയ് മാസങ്ങളിലായാണ് ഇത്തവണ പ്ലസ്ടു തിയറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടന്നത്. 219545 ആണ്‍കുട്ടികളും 212891 പെണ്‍കുട്ടികളുമാണ് ഇത്തവണ പരീക്ഷയെഴിതിയത്. വൊക്കേഷണ്‍ ഹയര്‍ സെക്കന്ററിയില്‍ 31332 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles