അഗ്നിപഥ്: എ.ഐ.വൈ.എഫ് പ്രതിഷേധിച്ചു

അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് കല്‍പ്പറ്റ മണ്ഡലം കമിറ്റി നടത്തിയ പ്രതിഷേധ പ്രകടനം

കല്‍പറ്റ: അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് കല്‍പ്പറ്റ മണ്ഡലം കമിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കര -നാവിക -വ്യോമ സേനകളിലേക്ക് നാലു വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട ‘അഗ്‌നിപഥ്’ പദ്ധതി സംബന്ധിച്ച് വേണ്ടത്ര പഠനം നടന്നിട്ടില്ലന്ന് വര്‍ഷങ്ങളോളം സൈനിക നടപടി ചുമതല വഹിച്ചിരുന്ന സൈനിക രംഗത്തെ പ്രമുഖര്‍ പറയുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ നടത്താന്‍ ശ്രമിക്കുന്നത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സജി വര്‍ഗ്ഗീസ് പ്രതിഷേധ യോഗത്തില്‍ പറഞ്ഞു. പ്രകടനത്തിന് മേജോ ജോണ്‍, ജസ്മല്‍ അമീര്‍, രജീഷ് വൈത്തിരി, അനസ്സ് കെ.പി, സക്കീര്‍ ചിലഞ്ഞിച്ചാല്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles