നിര്‍ധന വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കി

യൂത്ത് കോണ്‍ഗ്രസ് പഠനോപകരണ വിതരണം തരിയോടില്‍ കല്‍പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റം ഉദ്ഘാടനം ചെയ്യുന്നു.

വൈത്തിരി: യൂത്ത് കോണ്‍ഗ്രസ് തരിയോട് മണ്ഡലം കമ്മിറ്റി ‘തണല്‍’ പദ്ധതിയില്‍ നിര്‍ധന കുടുംബാംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കി. തരിയോട് പഞ്ചായത്തിലെ ഓരോ വാര്‍ഡിലെയും ഓരോ കുട്ടിക്കാണ് സഹായം നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റം ഉദ്ഘാടനം ചെയ്തു. തരിയോട് മണ്ഡലം പ്രസിഡന്റ് ഷിന്റോ സ്‌കറിയ അധ്യക്ഷത വഹിച്ചു. വി.ജി. ഷിബു, ഷീജ ആന്റണി, ചന്ദ്രന്‍ മാടത്തുവയല്‍, പുഷ്പ മനോജ്, അബ്രഹാം മാസ്റ്റര്‍, സണ്ണി മുത്തങ്ങാപറമ്പില്‍, സിബി എനപ്പള്ളിയില്‍, പി.വി.ജയിംസ, ബിജു കിഴക്കേടത്ത്, ബേബി വട്ടുകുളം, സിബി അറക്കപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles