കഥ പറയും കണ്ണടകളുമായി വെണ്ണിയോട് എസ്.എ.എല്‍.പി. സ്‌കൂള്‍

വായന ദിനത്തില്‍ കഥ പറയും കണ്ണടകളുമായി വെണ്ണിയോട് എസ്.എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

വെണ്ണിയോട്: വായന ദിനത്തില്‍ വ്യത്യസ്തമായ പരിപാടിയുമായി വെണ്ണിയോട് എസ്.എ.എല്‍.പി സ്‌കൂള്‍. വായനാ മാസാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് കഥ പറയും കണ്ണടകള്‍ നല്‍കി. വൈവിധ്യമാര്‍ന്ന കളര്‍ പേപ്പറുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കണ്ണടകളില്‍ ഒരു കുഞ്ഞു കഥയും, ഒപ്പം നടാന്‍ ഒരു വിത്തും നല്‍കി. അറിവിനോടൊപ്പം ആനന്ദവും പകരുന്നതായി പരിപാടി. സ്‌കൂള്‍ പ്രധാനാധ്യാപിക ദിവ്യ അഗസ്റ്റിന്‍, അധ്യാപകരായ ജ്യോതി പി, ജിന്‍സി മാത്യു, രേഷ്മ എം.ബി, ശരത് റാം എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles