കെ.കെ.സിയുടെ ഓര്‍മ്മയില്‍ വെള്ളമുണ്ട

കെ.കെ.സി അബ്ദുള്ളയുടെ സ്മരണാര്‍ത്ഥം അനുസ്മരണസമിതി സംഘടിപ്പിച്ച ഓര്‍മ്മദിനം സഹപാഠിയും സുഹൃത്തുമായ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം.ചന്ദ്രന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യുന്നു

വെള്ളമുണ്ട: വെളളമുണ്ടയിലെ രാഷ്ട്രീയ – സാമൂഹിക – കലാ – കായിക രംഗത്ത് ദീര്‍ഘകാലം സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ച കെ.കെ.സി അബ്ദുള്ളയുടെ സ്മരണാര്‍ത്ഥം അനുസ്മരണസമിതി സംഘടിപ്പിച്ച ഓര്‍മ്മദിനം സഹപാഠിയും സുഹൃത്തുമായ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം.ചന്ദ്രന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ജാതിമത ഭേദമില്ലാതെ വെള്ളമുണ്ടയിലെ മുഴുവന്‍ കുടുംബങ്ങളിലെയും ഒരംഗമായി മാറാന്‍ കഴിഞ്ഞ കെ.കെ.സിയുടെ 8ാംചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി വെളളമുണ്ട പബ്ലിക്ക് ലൈബറി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ അഡ്വ.എം.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സൂപ്പി പള്ളിയാല്‍, ജുനൈദ് കൈപ്പാണി, കെ.സി. മായന്‍ ഹാജി, പി.ജെ.ആന്റണി, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എം.ജെ.പോള്‍, പി.മുഹമ്മത്, കെ.എം.അബ്ദുള്ള, കെ.കുഞ്ഞബ്ദുള്ള മാസ്റ്റര്‍, പി.ചന്ദ്രന്‍, വി.കെ.ശ്രീധരന്‍ മാസ്റ്റര്‍, മംഗലശ്ശേരി നാരായണന്‍, എം.ഭാനുമതി ടീച്ചര്‍, ഷാജി ജേക്കബ്, മൊയ്തു ബാലുശ്ശേരി എന്നിവര്‍ അനുസ്മരണപ്രഭാഷണം നടത്തി. പി.കെ.അമീന്‍ സ്വാഗതവും ടി.കെ.മമ്മൂട്ടി നന്ദിയും പറഞ്ഞു. പബ്ലിക് ലൈബ്രറി ഭാരവാഹികളായ എം.സുധാകരന്‍, എം. മോഹനകൃഷ്ണന്‍, മുണ്ടക്കല്‍ നാരായണന്‍, എം. മിഥുന്‍, കുടുംബാഗങ്ങളായ മൈമൂന, മുഹമ്മത് റഫീക്ക്, മുനീറ, അബ്ദുള്ള മാസ്റ്റര്‍, അബു.ടി, കുഞ്ഞമ്മത് കൈതക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles