വയനാട്ടില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കല്‍പറ്റ: വയനാട് ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളത്തില്‍ അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴക്കോ ഒറ്റപ്പെട്ട ശക്തമായ മഴക്കോ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിദര്‍ഭ മുതല്‍ തെക്കന്‍ തമിഴ്‌നാട് വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്താകുന്നതിന്റെയും ഫലമായാണ് മഴ കനക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles