സുഹൃദ് സംഗമം വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തകൊണ്ടു ശ്രദ്ധേയമായി

മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ കല്‍പറ്റയില്‍ വിളിച്ചുചേര്‍ത്ത സുഹൃദ് സംഗമത്തില്‍ ബത്തേരി ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് സംസാരിക്കുന്നു.

കല്‍പറ്റ: കേരള പര്യടനത്തിന്റെ ഭാഗമായി മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഓഷ്യന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത സുഹൃദ് സംഗമം സമൂഹത്തിന്റെ വിവിധ തുറകളിലെ പ്രമുഖരുടെ പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. ബത്തേരി ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ്, മാനന്തവാടി അമൃതാനന്ദമയീ മഠത്തിലെ എ.വിജയന്‍ ഗുരുക്കള്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി.ഹംസ മുസ്‌ലിയാര്‍, വി.മൂസക്കോയ മുസ്‌ലിയാര്‍, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ചന്ദ്രദീപ്ത, കെ.എന്‍.എം. മര്‍ക്കസുദ്ദഅ്‌വ പ്രതിനിധി ഡോ.ജമാലുദ്ദീന്‍ ഫാറൂഖി, മാനന്തവാടി രൂപതയിലെ ഫാ.മാത്യു ചെറിയപുറം, സുറിയാനി സഭ പ്രതിനിധി ഫാ.ടി.എം.കുര്യാക്കോസ്, ബ്രഹ്മകുമാരി ആശ്രമ മേധാവി
ഷീലാ ബഹന്‍ജി, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ അഡ്വ.പി.ചാത്തുക്കുട്ടി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി, കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധി കെ.എസ്.മുഹമ്മദ് സഖാഫി, ഐ.എം.എയിലെ ഡോ.ടി.പി.വി.ചന്ദ്രന്‍, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, എന്‍.എസ്.എസ് പ്രതിനിധി എ.പി.നാരായണന്‍ നായര്‍, എസ്.എന്‍.ഡി.പിയിലെ എം.മോഹനന്‍, കെ.എന്‍.എം പ്രതിനിധി യു.പോക്കര്‍ ഫാറൂഖി, ബാര്‍ അസോസിയേഷനിലെ അഡ്വ.പി.കെ.ദിനേഷ്‌കുമാര്‍, സി.എച്ച്. സെന്റര്‍ ഭാരവാഹി പയന്തോത്ത് മൂസ ഹാജി, അഡ്വ.കെ.മൊയ്തു, പി.പി.മുഹമ്മദ്( എം.എസ്.എസ്), എം.മുഹമ്മദ് (എം.ഇ.എസ്), കെ.കെ.വാസുദേവന്‍(വ്യാപാരി വ്യവസായി ഏകോപന സമിതി), റാഷിദ് ഗസാലി(സിന്‍ഡിക്കറ്റ് മെംബര്‍, ഭാരതിയാര്‍ സര്‍വകലാശാല), ചെറുവയല്‍ രാമന്‍(കര്‍ഷക അവാര്‍ഡ് ജേതാവ്), ഷമീര്‍ സാദിഖ് (ജമാഅത്തെ ഇസ്‌ലാമി),അഡ്വ.എം.സി.എ.ജമാല്‍(സിജി), പി.പി. അബ്ദുല്‍ ഖാദര്‍(ഡബ്ല്യു.എം.ഒ) അഡ്വ.ടി.എം.റഷീദ്(റെയില്‍വേ ആക്ഷന്‍ കമ്മിറ്റി) തുടങ്ങിയവര്‍ സുഹൃദ് സംഗമത്തിനെത്തി.
മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍എ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പ്രസംഗിച്ചു. സാമൂഹികജീവിതത്തില്‍ ഒരുമ നിലനിര്‍ത്താനും സ്പര്‍ധയും സംഘര്‍ഷങ്ങളും ഒഴിവാക്കാനും ഏവരും ഐക്യപ്പെടണമെന്നു തങ്ങള്‍ അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് പി.പി.എ.കരീം സ്വാഗതവും ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles