രാജ്യപുരസ്‌കാര്‍ പരീക്ഷയില്‍ ഉജ്വല വിജയവുമായി മുട്ടില്‍ ഓര്‍ഫനേജ് ഹൈസ്‌കൂള്‍

മുട്ടില്‍ ഓര്‍ഫനേജ് ഹൈസ്‌കൂളിലെ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ ജേതാക്കള്‍.

കല്‍പറ്റ: മുട്ടില്‍ ഓര്‍ഫനേജ് ഹൈസ്‌കൂളില്‍ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ പരീക്ഷയെഴുതിയ 53 പേരില്‍ 51 പേര്‍ വിജയിച്ചു. ഗൈഡ്‌സ് വിഭാഗത്തില്‍ 25ല്‍ 25 പേരും സ്‌കൗടസ് വിഭാഗത്തില്‍ 28ല്‍ 26 പേരും വിജയികളായി. സംസ്ഥാനതല പരീക്ഷയില്‍ വയനാട്ടില്‍നിന്നു ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ സ്ഥാപനമാണിത്. സര്‍ട്ടിഫിക്കറ്റുകള്‍ ഹെഡ്മാസ്റ്റര്‍ പി.വി.മൊയ്തു വിതരണം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് പി.ശ്രീജ, സ്റ്റാഫ് സെക്രട്ടറി കെ.റംല, സി.കെ.നൗഫല്‍, സിംന ജോസ്, ടി.സൗദത്ത്, വി.എ.റഷീദ് എന്നിവര്‍ പ്രസംഗിച്ചു. ബില്‍സി കെ.പീറ്റര്‍ സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles