മാനന്തവാടി: ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തില്‍ 16 വിദ്യാര്‍ഥികളെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് ചികിത്സയില്‍. സ്കൂള്‍ അസംബ്ലിക്കിടെ കുട്ടികളില്‍ ചിലര്‍ തലകറങ്ങി വീണു. മറ്റു ചിലര്‍ക്കു ശാരീര അസ്വസ്ഥത അനുഭവപ്പെട്ടു. സ്കൂള്‍ അധികൃതര്‍ ഉടനെ കുട്ടികള്‍ക്കു ചികിത്സ ലഭ്യമാക്കുകയായിരുന്നു. കുട്ടികളില്‍ 11 പേര് ആറാം ക്ലാസിലും രണ്ടു പേര് ഏഴാം ക്ലാസിലും പഠിക്കുന്നവരാണ്. അഞ്ച്, ഒമ്പത്, 10 ക്ലാസുകളിലെ ഓരോ വിദ്യാര്‍ഥികളാണ് മറ്റുള്ളവര്‍. ഭക്ഷ്യ സുരക്ഷ വിഭാഗം സ്കൂളില്‍ പരിശോധന നടത്തി. കുട്ടികളില്‍ ആരും അപകട നിലയിലല്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.