മൃഗാരോഗ്യ പരിശോധന ക്യാമ്പ് നടത്തി

മേപ്പാടി വെള്ളപ്പന്‍കണ്ടി കോളനിയില്‍ മൃഗാരോഗ്യ പരിശോധന ക്യാമ്പില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥ് പ്രസംഗിക്കുന്നു.

കല്‍പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് കാമ്പസിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ മേപ്പാടി പഞ്ചായത്തിലെ വെള്ളപ്പന്‍കണ്ടി കോളനിയില്‍ മൃഗാരോഗ്യ പരിശോധന ക്യാമ്പ് നടത്തി. സര്‍വകലാശാല സംരംഭകത്വ വിഭാഗം ഡയറക്ടറേറ്റ് സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ‘ഒപ്പം’ ആദിവാസി ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വെള്ളപ്പന്‍കണ്ടി ഊരിലെ കുറുക്കന്‍ മൂപ്പന്റെ വീടു പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേഷ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം കെ.കെ.തോമസ് കാലിത്തീറ്റ വിതണവും അസി.പ്രഫ.ഡോ.ലീബ ചാക്കോ പഠന സഹായി വിതരണവും നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമടി, മേപ്പാടി ഗവ.വെറ്ററിനറി ഹോസ്പിറ്റലിലെ ഡോ.ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡോ.ടി.എ.സാജീവ് സ്വാഗതവും റിസര്‍ച് അസിസ്റ്റന്റ് ജിപ്‌സ ജഗദീഷ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles