വയനാട് കുറിച്യര്‍മലയില്‍ മണ്ണിടിച്ചില്‍

കുറിച്യര്‍മലയിലെ മണ്ണിടിച്ചിലിന്റെ ദൃശ്യം.

കല്‍പ്പറ്റ:വയനാട് കുറിച്യര്‍മലയില്‍ മണ്ണിടിച്ചില്‍. മലയില്‍ 2018 ഓഗസ്റ്റ് ഒമ്പതിനു ഉരുള്‍പൊട്ടലും 2019 ഓഗസ്റ്റ് ആറിനു മണ്ണിടിച്ചിലും ഉണ്ടായ സ്ഥലത്തിനടുത്താണ് ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ മണ്ണിടിച്ചില്‍ ഉണ്ടായത്. വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ നാശമില്ല. മലയില്‍ ഭാഗികമായി അടര്‍ന്നിരുന്ന ഭാഗമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞതെന്നു പ്രദേശവാസികള്‍ പറഞ്ഞു. ഇടിഞ്ഞ മണ്ണും കല്ലും മലയ്ക്കു താഴെ മീറ്ററുകളോളം ദുരത്തില്‍ പതിച്ചു. 2018ല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനു അടുത്തുള്ള കുടുംബങ്ങളെ മാറ്റിയിരുന്നു.
കുറിച്യര്‍മല മേല്‍മുറിയിലാണ് 2018ല്‍ഉരുള്‍പൊട്ടിയത്. നിരവധി ഏക്കര്‍ കൃഷിയിടവും 40 ഓളം വീടുകളും പ്രകൃതിദുരന്തത്തില്‍ നശിച്ചു.
പൊഴുതന പഞ്ചായത്തിലാണ് കുറിച്യര്‍മല. അപകട സാധ്യത കണക്കിലെടുത്ത് 22 കുടുംബങ്ങളെ പിണങ്ങോട് സ്‌കൂളില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിയതായി പഞ്ചായത്ത് പ്രസിഡന്റ് അനസ് റോഷ്‌ന സ്‌റ്റെഫി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles