കിണറ്റില്‍ സോപ്പുപൊടി കലക്കിയ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

കല്‍പറ്റ-വെണ്ണിയോടിലെ ജനകീയ ഹോട്ടലിലേക്കു വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പുപൊടി കലക്കിയ കേസില്‍ പ്രതി പിടിയില്‍. ജനകീയ ഹോട്ടലിനു സമീപം ഹോട്ടല്‍ നടത്തുന്ന കരിഞ്ഞകുന്ന് വി.മമ്മൂട്ടിയെയാണ്(58) കമ്പളക്കാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കിണറ്റില്‍നിന്നു ജനകീയ ഹോട്ടലിലേക്കു പമ്പുചെയ്ത വെള്ളം പതഞ്ഞു. സോപ്പുപൊടിയുടെ മണം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്നു ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മമ്മൂട്ടി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഹോട്ടല്‍ ആവശ്യത്തിനു പഞ്ചായത്ത് കിണറില്‍നിന്നു വെള്ളമെടുക്കരുതെന്നു അധികൃതര്‍ മമ്മൂട്ടിക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നില്‍ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരനാണെന്ന സംശയമാണ് കിണറ്റില്‍ സോപ്പുപൊടി കലര്‍ത്തുന്നതിനു പ്രേരണയായത്.

Leave a Reply

Your email address will not be published.

Social profiles