വെള്ളാര്‍മല സ്‌കൂളില്‍ വനമഹോത്സവം നടത്തി

മേപ്പാടി: വെള്ളാര്‍മല ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യല്‍ ഫോറസ്ട്രി കല്‍പ്പറ്റ റേഞ്ചിന്റെ സഹകരണത്തോടെ വന മഹോത്സവം നടത്തി. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സി.കെ. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ കെ.എം. സെയ്തലവി, പി.ടി.എ പ്രസിഡന്റ് രാം കുമാര്‍, പ്രിന്‍സിപ്പല്‍ഭവ്യ ലാല്‍, സീനിയര്‍ അസിസ്റ്റന്റ് വി. ഉണ്ണികൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി പി.എസ്. അനീഷ് ശങ്കര്‍, പി.ടി.എ അംഗം നിഷാദ്, സെക്ഷന്‍ ഫോറസസ്റ്റ് ഓഫീസര്‍ എം.കെ.ശശി. ഹെഡ്മാസ്റ്റര്‍ സി. ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles