കോളേജ് സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് സെലക്ഷന്‍

കല്‍പറ്റ: സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ വോളിബോള്‍ അക്കാദമിയിലേക്ക് 2022-23 വര്‍ഷത്തെ സെലക്ഷന്‍ ട്രയല്‍സ് ജൂലായ് 7ന് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന കായിതാരങ്ങള്‍ അന്ന് രാവിലെ 9.30ന് എത്തിച്ചേരണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഹയര്‍ സെക്കണ്ടറി തലത്തില്‍ പഠിക്കുമ്പോള്‍ ലഭിച്ച കായിക സര്‍ട്ടിഫിക്കറ്റുകള്‍ സെലക്ഷന്‍ നടക്കുമ്പോള്‍ ഹാജരാക്കണം.

0Shares

Leave a Reply

Your email address will not be published.

Social profiles