കല്‍പറ്റയില്‍ വ്യവസായ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന-വിപണന മേള 18നു തുടങ്ങും

കല്‍പറ്റ-വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വ്യവസായ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന-വിപണനമേള 18 മുതല്‍ 22 വരെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ വിവിധ വ്യവസായ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണവുമാണ് നടത്തുന്നതെന്നു ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി രജിസ്ട്രാര്‍ വി.ഗോപകുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എ.അബ്ദുല്‍ ലത്തീഫ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്‍.അയ്യപ്പന്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രതിനിധികളായ മാത്യു തോമസ്, പി.എം.സലാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് മേള. വിവിധ സ്ഥാപനങ്ങളുടേതായി 43 സ്റ്റാളുകള്‍ ഉണ്ടാകും. ചെറുകിട വ്യവസായ ഉല്‍പന്നങ്ങള്‍ക്കു വിപണി കണ്ടെത്തുന്നതു വെല്ലുവിളിയായി നിലനില്‍ക്കുകയാണ്. ഉത്പന്നങ്ങള്‍ക്കു അര്‍ഹമായ പ്രചാരവും ലഭിക്കുന്നില്ല. ഇതിനുള്ള പരിഹാരം എന്ന നിലയില്‍ സര്‍ക്കാര്‍ തീരുമാനിച്ചതനുസരിച്ചാണ് എല്ലാ ജില്ലകളിലും മേള നടത്തുന്നതെന്നു ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി രജിസ്ട്രാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles