വയനാട് കര്‍ഷക കൂട്ടായ്മ ധര്‍ണ നടത്തി

വയനാട് കര്‍ഷക കൂട്ടായ്മ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് ഇ.പി.ഫിലിപ്പുകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-വയനാട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. ഭൂ നികുതി വര്‍ധന ഒഴിവാക്കുക, കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കര്‍ഷകര്‍ ബാങ്കുകളില്‍നിന്നു എടുത്ത കടങ്ങളുടെ തിരിച്ചടവിനു മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷം സാവകാശം നല്‍കുക, സര്‍ഫാസി-ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക. കബനി ജലം വയനാടിനു ഉപയുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് ഇ.പി.ഫിലിപ്പുകുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ.ടി.യു.ബാബു അധ്യക്ഷത വഹിച്ചു. ഷിജു സെബാസ്റ്റ്യന്‍, സുലേഖ വസന്തരാജ്, ജോയ് മണ്ണാര്‍തോട്ടം, എ.ഒ.ഹെലന്‍ മാത്യു, ബിജു പൈനാടത്ത്, പത്രോസ് പാതിരിച്ചാല്‍, വിന്‍സന്റ് ചീക്കല്ലൂര്‍, ജോയ് തേറ്റമല, ബെന്നി തൃക്കൈപ്പറ്റ, ജാസ് പീറ്റര്‍, രതീഷ് പാപ്ലശേരി, സജി പയ്യമ്പള്ളി, മോഹനന്‍ കുമ്പളാട്, അജയന്‍ പിണങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles