ഉണര്‍വ് വനിതാ മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നല്‍കി

ഉണര്‍വ് വനിതാ മുന്നേറ്റ ജാഥയ്ക്ക് കല്‍പറ്റയില്‍ നല്‍കിയ സ്വീകരണയോഗം സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച ഉണര്‍വ് വനിതാ മുന്നേറ്റ ജാഥയ്ക്ക് വയനാട് ജില്ലയില്‍ വരവേല്‍പ്പ് നല്‍കി. മാനന്തവാടിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തും, സുല്‍ത്താന്‍ ബത്തേരിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തും കല്‍പറ്റയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും സ്വീകരണ യോഗങ്ങള്‍ നടന്നു. പുതിയ കാലം ഒന്നിച്ചുള്ള ചുവടുകള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടന്നു വരുന്ന ജാഥ, ലിംഗ വ്യത്യാസമില്ലാതെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുളള ഭരണസംവിധാനം നിലനിര്‍ത്തുന്നതിന് പുരോഗമന പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരേണ്ടതുണ്ടെന്ന് വിളംബരം ചെയ്തു. കല്‍പറ്റയില്‍ നടന്ന സ്വീകരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. മഹിതാ മൂര്‍ത്തി അധ്യക്ഷതം വഹിച്ചു. സോയ കെ.എം, കവയിത്രി പ്രീത ജെ പ്രിയദര്‍ശിനി, ജാഥാ ക്യാപ്റ്റന്‍ സുഗൈതകുമാരി, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, രേഖ സി.എം, അനില പി.കെ, രാധിക, നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, കെ.എ. പ്രേംജിത്ത് സംസാരിച്ചു. സ്മിത കെ.എസ് സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles