കേരള എന്‍.ജി.ഒ സംഘ് സംസ്ഥാന സമ്മേളനം മാനന്തവാടിയില്‍

കല്‍പറ്റ-കേരള എന്‍.ജി.ഒ സംഘ് 43-ാം സംസ്ഥാന സമ്മേളനം 16, 17 തീയതികളില്‍ മാനന്തവാടി ജ്യോതിസ് ഓഡിറ്റോറിയത്തില്‍(വീര പഴശി നഗര്‍) ചേരും. സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍.രമേശ്, ജനറല്‍ സെക്രട്ടറി എ.പ്രകാശ്, ജില്ലാ പ്രസിഡന്റ് പി.സുരേഷ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
16നു ഉച്ചകഴിഞ്ഞു രണ്ടിനു സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. ആര്‍.ആര്‍.കെ.എം.എസ് ദേശീയ വൈസ് പ്രസിഡന്റ് പി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘ് വൈസ് പ്രസിഡന്റ് പി.പീതാംബരന്‍ അധ്യക്ഷത വഹിക്കും. 17നു രാവിലെ 10.30നു പ്രതിനിധി സമ്മേളനം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍.രമേശ് അധ്യക്ഷത വഹിക്കും. പദ്മശ്രീ ഡോ.ധനഞ്ജയ് ദിവാകര്‍ സംഗ്‌ദേവ് പ്രസംഗിക്കും. ഉച്ചയ്ക്കു 12നു ‘കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പരിഹാരവും’ എന്ന വിഷയത്തില്‍ സെമിനാര്‍ പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം അഞ്ചിനു സമാപന സമ്മേളനം ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ് ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ജീവനക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles