ഗര്‍ഭിണികള്‍ക്കു പോഷകാഹാരം: നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍
പദ്ധതിയുമായി ഡിവൈഎഫ്‌ഐ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാര വിതരണം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: പട്ടികവര്‍ഗത്തില്‍പ്പെട്ടതടക്കം ഗര്‍ഭിണികള്‍ക്കു പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതിക്കു നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡിവൈഎഫ്‌ഐ തുടക്കമിട്ടു. നൂല്‍പ്പുഴ പഞ്ചായത്തിലെ ഗര്‍ഭിണികള്‍ക്കു കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക പരിശോധനയ്ക്കു സൗകര്യം ഒരുക്കിയ ദിവസങ്ങളിലാണ് പോഷകാഹാര വിതരണം. പ്രത്യേക പരിശോധനയുള്ള ദിവസങ്ങളില്‍ നിരവധി ഗര്‍ഭിണികളാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നത്. ഡിവൈഎഫ്എഫ് നൂല്‍പ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ‘ഹൃദയപൂര്‍വം’ എന്ന പേരില്‍ പോഷകാഹാര വിതരണ പദ്ധതി ആരംഭിച്ചത്. ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവ്യ, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ.ബി. അഹ്‌നസ്, ജില്ലാ കമ്മിറ്റിയംഗം ഇന്ദുപ്രഭ, മേഖല സെക്രട്ടറി കെ.ജെ. ഹരികൃഷ്ണന്‍, പ്രസിഡന്റ് ലിന്‍സണ്‍ ജോസഫ്, സിന്ധു, മനോജ് അമ്പാടി എന്നിവര്‍ പ്രസംഗിച്ചു. ജില്ലയില്‍ ആറു ആശുപത്രികളില്‍ ഡിവൈഎഫ്‌ഐ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles