സുരേഷ്ബാബുവിന്റെ മരണകാരണം പരിശോധിക്കണം-സിപിഎം

സുരേഷ്ബാബു

വൈത്തിരി: വൈത്തിരി തെക്കേയില്‍ സുരേഷ്ബാബുവിന്റെ(49)മരണം ചികിത്സയിലെ പിഴവുമൂലമാണെന്ന ബന്ധുക്കളുടെ ആരോപണം സമഗ്രാന്വേഷണത്തിനു വിധേയമാക്കണമെന്നു സിപിഎം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വാഹനാപകടത്തില്‍ പരിക്കേറ്റ സുരേഷ്ബാബുവിന്റെ കാലില്‍ കമ്പി ഇട്ടിരുന്നു. ഇതു നീക്കം ചെയ്യുന്നതിനു കല്‍പ്പറ്റയിലെ ഒരാശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ സുരേഷ്ബാബു അവശനിലയിലായി.
ശസ്ത്രക്രിയ നടത്തിയ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതനുസരിച്ചു സുരേഷ്ബാബുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈ മാസം എട്ടിനായിരുന്നു മരണം. കാലിലെ കമ്പി നീക്കുന്നതിനു കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കു പോയ സുരേഷ്ബാബുവിനു മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചികിത്സയില്‍ പിഴവുണ്ടായെന്നു വ്യക്തമായാല്‍ കുടുംബത്തിനു നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles