നവീന്‍ പോളിനെ അനുമോദിച്ചു

പഞ്ചഗുസ്തി താരം നവീന്‍ പോളിനു കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ശിവപ്രസാദ് ഉപഹാരം നല്‍കുന്നു.

കല്‍പറ്റ: തുര്‍ക്കിയില്‍ നടത്തുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന നീര്‍വാരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊമേഴ്‌സ് അധ്യാപകന്‍ നവീന്‍ പോളിനെ ജില്ലയിലെ കോമേഴ്‌സ് അധ്യാപക കൂട്ടായ്മ (ആക്ട് വയനാട്)ആദരിച്ചു. കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആക്ട് വയനാട് സെക്രട്ടറി അജിത്ത് കാന്തി അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ പി. ശിവപ്രസാദ് ഉപഹാര സമര്‍പ്പണം നടത്തി. എം.കെ. രാജേന്ദ്രന്‍, പി.കെ. ദിനേശ്, സി. ശ്രീജ, യു.പി. വിജി, കെ. സിജു, കെ.എന്‍. ഇന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles