എന്‍ജിഒ യൂനിയന്‍ ചെസ്, കാരംസ് മത്സരം നടത്തി

എന്‍ജിഒ യൂനിയന്‍ ഗ്രാന്‍മ കലാകായിക സമിതി ജീവനക്കാര്‍ക്കായി കല്‍പറ്റയില്‍ സംഘടിപ്പിച്ച ചെസ്, കാരംസ് മത്സരം സന്തോഷ് ട്രോഫി താരം മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: എന്‍ജിഒ യൂനിയന്‍ ഗ്രാന്‍മ കലാകായിക സമിതി ജീവനക്കാര്‍ക്കായി ചെസ്, കാരംസ് മത്സരം നടത്തി. യൂനിയന്‍ ജില്ലാ സെന്ററില്‍ സന്തോഷ് ട്രോഫി താരം മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ലാ പ്രസിഡന്റ് ടി.കെ.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍, സെക്രട്ടേറിയറ്റ് അംഗം പി.വി.ഏലിയാമ്മ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ഗ്രാന്‍മ കലാകായിക സമിതി കണ്‍വീനര്‍ ടി.ബി.സന്തോഷ് നന്ദിയും പറഞ്ഞു.
ചെസ് മത്സരത്തില്‍ വി.ആര്‍. സന്തോഷ് ഒന്നാംസ്ഥാനവും ദിവിന്‍ഷാ രണ്ടാം സ്ഥാനവും നേടി. കാരംസില്‍(ഡബിള്‍സ്)പി.എസ്.രതീഷ്-സുധീഷ് ബാബു ടീമിനാണ് ഒന്നാം സ്ഥാനം ആര്‍. അഖില്‍-സിയേഷ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

0Shares

Leave a Reply

Your email address will not be published.

Social profiles