വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണറായി കെ.എസ് ഷാജി ചുമതലയേറ്റു

മാനന്തവാടി: വയനാട് ജില്ലാ എക്‌സൈസിന്റെ തലപ്പത്ത് ഇനി വയനാട് സ്വദേശി. കെ.എസ് ഷാജിയാണ് വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണറായി ചുമതലയേറ്റത്. 1998ലാണ് ഇദേഹം എക്‌സൈസ് സര്‍വ്വീസിലെത്തിയത്. മാനന്തവാടി സ്വദേശിയായ ഇദേഹം വയനാട്ടിലെ തന്നെ വിവിധ റേഞ്ച് ഓഫീസുകളിലും, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ തുടങ്ങിയ വിവിധ ജില്ലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുറുക്കന്മൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് ബിജി കെ. ജോസാണ് ഭാര്യ. മിഷേല്‍ ഷാജി, നോയല്‍ ഷാജി, അന്‍ഷേല്‍ ഷാജി എന്നിവര്‍ മക്കളാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles