അത്മായ സുവിശേഷ സംഘടന പഠനോപകരണങ്ങള്‍ നല്‍കി

പുത്തന്‍കുന്നില്‍ സ്‌നേഹകരുതല്‍ കൂട്ടായ്മയില്‍ മലബാര്‍ സോഷ്യല്‍ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിവിന്‍ തോമസ് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു.

സുല്‍ത്താന്‍ബത്തേരി: അത്മായ സുവിശേഷ സംഘടന പുത്തന്‍കുന്ന് സിഎസ്‌ഐ പള്ളിയില്‍ സ്‌നേഹകരുതല്‍ എന്ന പേരില്‍ സംഘടിപ്പച്ച കൂട്ടായ്മയില്‍ നിര്‍ധന കുടുംബാംഗങ്ങളായ 100 വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കി. മലബാര്‍ സോഷ്യല്‍ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിവിന്‍ തോമസ് കൂട്ടായ്മയും പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്തു. സംഘടന സെക്രട്ടറി ബില്ലി ഗ്രഹാം അധ്യക്ഷത വഹിച്ചു. റവ.എന്‍.കെ. സണ്ണി, റവ. ഷാജി, റവ.ചെറിയാന്‍, റവ.കോശി ജോര്‍ജ്, റവ.ഷിനു, റവ.ഷാബു തോമസ്, സ്റ്റീഫന്‍രാജ്, സൈമണ്‍ ജോസഫ്, കെ.സി.തോമസ്, എന്‍.സി.മാത്യു, വിന്‍സന്റ് വട്ടപ്പറമ്പില്‍, പോള്‍ എന്നിവര്‍ പ്രസംഗിച്ചു. സഭ സെക്രട്ടറി സാറാമ്മ, രാജു കുഴിവേലില്‍, എം.ജി.സാമുവേല്‍, ബേബി ഭാസ്‌കരന്‍, രാജന്‍, ഏലിയാമ്മ, തോമസ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles