ജനപ്രതിനിധികള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

തെങ്ങുമുണ്ട ഗവ. എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ സന്ദര്‍ശിക്കുന്നു

കല്‍പറ്റ: കല്‍പറ്റ നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ ആരഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. തെങ്ങുമുണ്ട ഗവ. എല്‍.പി. സ്‌കൂളില്‍ വലിയ നരിപ്പാറയില്‍ മണ്ണിടിച്ചില്‍ കാരണം മാറ്റിയവരെയാണ് എം.എല്‍.എ ക്യാമ്പിലെത്തി സന്ദര്‍ശിച്ചത.് വലിയ നരിപ്പാറ കോളനിയിലെ നിരവധി കുടുംബങ്ങളാണ് തെങ്ങുമുണ്ട ഗവ. എല്‍.പി. സ്‌കൂളിലെ ക്യാമ്പില്‍ ഉള്ളത്. പോഷകഹാരങ്ങള്‍ എം.എല്‍.എ ക്യാമ്പില്‍ കൈമാറി. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ വാരാമ്പറ്റ-പാണ്ടക്കോട് തകര്‍ന്ന റോഡും കല്‍പറ്റ-വാരാമ്പറ്റ റോഡിലെ ഇടിഞ്ഞ ഭാഗവും വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പെടെ എം.എല്‍.എ സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് മെമ്പര്‍മാരായ അനീഷ് കെ.കെ, വാഴയില്‍ റഷീദ്, പി.എ ജോസ്, ജോണി നന്നാട്ട് എന്നിവരും എം.എല്‍.എ ക്കൊപ്പം ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles