ഡോക്ടറില്ല: പള്ളിക്കുന്ന് മൃഗാശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

പള്ളിക്കുന്നിലെ മൃഗാശുപത്രി

കല്‍പറ്റ: പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ സ്ഥിരം ഡോക്ടറില്ലാതായിട്ട് മൂന്ന് മാസം. ഇതേതുടര്‍ന്ന് പ്രദേശത്തെ കര്‍ഷകരും വളര്‍ത്തു മൃഗ പരിപാലകരും പ്രതിസന്ധിയില്‍. പ്രശ്‌നം കണിയാമ്പറ്റ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും യാതൊരു ഇടപെടലുകളും ഉണ്ടാവുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. സീനിയര്‍ സര്‍ജന്റെ സേവനം ലഭിക്കേണ്ട അശുപത്രിയില്‍ കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസം മറ്റു ആശുപത്രികളില്‍ നിന്ന് ഒരു ഡോക്ടര്‍ വരുന്നുണ്ടെങ്കിലും മൃഗപരിപാലനത്തിന് ഫീല്‍ഡില്‍ പോയി ചികില്‍സിക്കാന്‍ സാധിക്കാറില്ല. ദൈനംദിനം അമ്പതിലധികം കന്നുകാലികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് കര്‍ഷകരെത്തുന്ന ആശുപതിയാണ് പള്ളിക്കുന്നിലേത്. ഇവിടെയുണ്ടായിരുന്ന ഡോക്ടറാണ് പനമരം ബ്ലോക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ നിര്‍വഹണ ചുമതല വഹിച്ചിരുന്നത്. ഡോക്ടറില്ലാതായതോടെ മൂന്ന് മാസമായി സഞ്ചരിക്കുന്ന ആശുപത്രി സേവനവും നിലച്ചരിക്കുകയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles