വന്യ ഇനം ഓര്‍ക്കിഡുകളുടെ സംരക്ഷണം:
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഡോ.സാബു

കല്‍പറ്റ-ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഓര്‍ക്കിഡ് സ്‌നേഹി. ഡി.എം.വിംസ് മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അമ്പലവയല്‍ വയലരുകില്‍ ഡോ.സാബുവാണ് വന്യ ഇനം ഓര്‍ക്കിഡുകള്‍ ശേഖരിച്ചു പരിപാലിക്കുന്നതിലൂടെ നേട്ടം കൊയ്തത്. ഇതിനകം കണ്ടെത്തിയ വന്യ ഇനം ഓര്‍ക്കിഡുകളില്‍ 40ല്‍ അധികം ഇനം ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ ഡോക്‌റേറ്റുള്ള സാബുവിന്റെ ശേഖരത്തിലുണ്ട്. അവധി ദിവസങ്ങളിലാണ് വന്യ ഓര്‍ക്കിഡുകള്‍ തേടി സാബുവിന്റെ യാത്ര. നിബിഡ വനങ്ങള്‍, പാറയിടുക്കുകള്‍, അരുവികളുടെ കര, വന്‍ മരങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഓര്‍ക്കിഡുകള്‍ കണ്ടെത്തി ശേഖരിക്കുന്നത്. ജോലിയുള്ള ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവുമാണ് ഓര്‍ക്കിഡ് പരിപാലനം. വീടിനടുത്ത് വൈല്‍ഡ് ക്രൗണ്‍ എന്നു പേരിട്ട ഇടത്തിലാണ് വന്യ ഇനം ഓര്‍ക്കിഡുകള്‍ സംരക്ഷിക്കുന്നത്. ഇതിനോടു ചേര്‍ന്നു ഓര്‍ക്കിഡ് നഴ്‌സറിയുമുണ്ട്. ഒരു മാസംകൊണ്ട് പൂക്കള്‍ കൊഴിയുന്നവയും മാസങ്ങളോളം പൂക്കള്‍ നിറം മങ്ങാതെ നിലനില്‍ക്കുന്നവയും വന്യ ഇനങ്ങളിലുണ്ട്. ഓര്‍ക്കിഡുകളില്‍ ടിഷ്യൂ കള്‍ച്ചര്‍ പരീക്ഷിച്ചു വരികയാണിപ്പോള്‍ സാബു. വയനാട് കൃഷി വിജ്ഞാന്‍ കേന്ദ്ര ഇദ്ദേഹത്തെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles