നവീകരിച്ച ബത്തേരി-നൂല്‍പ്പുഴ റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ബത്തേരി-നവീകരിച്ച ബത്തേരി-നൂല്‍പ്പുഴ റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ബത്തേരി ഡയറ്റ് ഹാളില്‍ പ്രാദേശിക ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഫലകം അനാച്ഛാദനം ചെയ്തു. അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.പി.സാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാഹുല്‍ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.എസ്.പ്രജിത, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, നെന്‍മേനി പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പ്രസന്ന ശശി, കെ.എം.സിന്ധു എന്നിവര്‍ പ്രസംഗിച്ചു. 5.705 കിലോ മീറ്റര്‍ നീളമുള്ള റോഡിന്റെ നവീകരണം നാലു കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published.

Social profiles