അവകാശ നിഷേധം: ഡി.എ.പി.എല്‍ ധര്‍ണ നടത്തി

വയനാട് കലക്ടറേറ്റ് പടിക്കല്‍ ഡി.എ.പി.എല്‍ ധര്‍ണ ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-അവകാശ, ആനുകൂല്യ നിഷേധത്തിനെതിരെ ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ്(ഡി.എ.പി.എല്‍) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. ആനുകൂല്യങ്ങള്‍ കുടിശ്ശിക സഹിതം വിതരണം ചെയ്യുക, സാമൂഹിക സുരക്ഷ പെന്‍ഷനില്‍നിന്ന ഭിന്നശേഷി പെന്‍ഷന്‍ വേര്‍തിരിച്ച് തുക വര്‍ധിപ്പിക്കുക, 2004 മുതല്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ താല്‍കാലികമായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുക, തൊഴിലുറപ്പു പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തുക, ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഏകീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുക,
ജില്ലാ അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, മുന്‍ഗണനാ റേഷന്‍കാര്‍ഡിന്റെ മാനദണ്ഡങ്ങളില്‍ നിന്നു ഭിന്നശേഷിക്കാരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.എ.പി.എല്‍ ജില്ലാ പ്രസിഡന്റ് ഹംസ അമ്പലപ്പുറം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പറ്റ, യൂനുസ് പടിഞ്ഞാറത്തറ, അലി മേപ്പാടി, ഹസന്‍ മൂപ്പൈനാട്, കെ.ജെ.ജോസ്, ബേബി മുള്ളന്‍കൊല്ലി, ആനി തോമസ്, ഷൈനി വെങ്ങപ്പള്ളി, ഗഫൂര്‍ നൂല്‍പ്പുഴ, ബഷീര്‍ നൂല്‍പ്പുഴ, ശിവന്‍ മേപ്പാടി, റഷീദ പടിഞ്ഞാറത്തറ, നാജിമ കല്‍പറ്റ, സുമയ്യ കല്‍പറ്റ, അസിഫ കല്‍പറ്റ, ഫിലിപ്പ് കോട്ടത്തറ, ഷംസു കോട്ടത്തറ എന്നിവര്‍ പ്രസംഗിച്ചു. ഡി.എ.പി.എല്‍ ജില്ലാ സെക്രട്ടറി കെ.ഇ.റഷീദ് സ്വാഗതവും യൂനുസ് പടിഞ്ഞാറത്തറ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles