![](https://keralacorrespondent.com/wp-content/uploads/2022/08/card-class.jpg)
ശാസ്ത്ര ക്ലാസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം അയിഷാബി നിര്‍വഹിക്കുന്നു.
ചേനംകൊല്ലി: കെ.ബി.സി.ടി വായനശാല ആന്‍ഡ് ക്ലബ്ബ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവരുടെ ആഭിമുഖ്യത്തില്‍ ‘ഏകലോകം ഏകാരോഗ്യം’ എന്ന പേരില്‍ ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം അയിഷാബി ഉദ്ഘാടനം ചെയ്തു. സി.എം. സുമേഷ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് കല്‍പ്പറ്റ മേഖല ട്രഷറര്‍ പി. ജനാര്ദ്ദനന് ക്ലാസ്സ് എടുത്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം എ.കെ. മത്തായി, ശാസ്ത്ര സാഹിത്യ പരിഷത്ത് മുട്ടില്‍ യൂണിറ്റ് പ്രസിഡന്റ് എം.കെ. ജെയിംസ്, കെ.ബി.സി.ടി വനിതാ വേദി പ്രസിഡന്റ് മുബഷിറ ഷഫീഖ്, സെക്രട്ടറി എന്‍.ജി. പ്രിയ, യദു ജോസ്, റഷീന നൗഷാദ് എന്നിവര്‍ സംസാരിച്ചു.