ആളില്ലാത്ത വീട്ടില്‍നിന്നു 90 പവനും 43,000 രൂപയും കവര്‍ന്നു

സുല്‍ത്താന്‍ ബത്തേരി: ആളില്ലാത്ത വീട്ടില്‍നിന്നു 90 പവന്റെ ആഭരണങ്ങളും 43,000 രൂപയും കവര്‍ന്നു. മന്തണ്ടിക്കുന്ന് ശ്രീഷ്മയില്‍ ശിവദാന്റെ വീട്ടിലാണ് മോഷണം നടന്നത്. മുന്‍വാതിലിന്റെ പൂട്ടുതകര്‍ന്നു വീടിനകത്തു കയറി രണ്ടു മുറികളില്‍ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് അപഹരിച്ചത്. ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു ശിവദാസനും കുടുംബവും ചൊവ്വാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണയ്ക്കു പോയിരുന്നു. ബുധനാഴ്ച തിരികെയെത്തിയപ്പോളാണ് മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു പരിശോധനയിലാണ് ആഭരണങ്ങളും പണവും മോഷണം പോയതു സ്ഥിരീകരിച്ചത്. ശിവദാസന്റെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, സുല്‍ത്താന്‍ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുല്‍ ഷെരീഫ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍.ഒ. സിബി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles