വേള്‍ഡ് മലയാളി കൗണ്‍സില്‍ വയനാട് യൂനിറ്റ് രൂപീകരിച്ചു

അച്ചൂരില്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ വയനാട് യൂനിറ്റ് രൂപീകരണ കണ്‍വന്‍ഷനില്‍നിന്ന്.

കല്‍പറ്റ-വേള്‍ഡ് മലയാളി കൗണ്‍സില്‍ വയനാട് യൂനിറ്റ് രൂപീകരിച്ചു. അച്ചൂരില്‍ ഹാരിസണ്‍സ് പ്ലാന്റേഷന്‍സ് ബംഗ്ലാവില്‍ നടന്ന കണ്‍വന്‍ഷനിലായിരുന്നു യൂനിറ്റ് രൂപീകരണം. വേള്‍ഡ് മലയാളി കൗണ്‍സില്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ഡോ.കെ.ജി.വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഇന്ത്യ റീജിയന്‍ സെക്രട്ടറി ഡോ.അജില്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.സി ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ള മുഖ്യപ്രഭാഷണം നടത്തി. കേരള കൗണ്‍സില്‍ സെക്രട്ടറി കെ.പി.കൃഷ്ണകുമാര്‍, നോര്‍ത്ത് കേരള പ്രൊവിന്‍സ് ചെയര്‍മാന്‍ സി.കെ.സുബൈര്‍, സൗത്ത് പ്രൊവിന്‍സ് വിമന്‍സ് ഫോറം പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, പ്രസാദ് കുഴിക്കല, അഡ്വ.എ.ജെ.ആന്റണി, ഫാ.ബെന്നി എടയത്ത്, ഗഫൂര്‍ വെണ്ണിയോട്, എന്‍.പി.ഗീത, പി.പി.മജേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഫാ.ബെന്നി എടയത്ത്(ചെയര്‍മാന്‍),അഡ്വ.എ.ജെ.ആന്റണി (പ്രസിഡന്റ്), മൂസ കല്‍പറ്റ, അബ്ദുല്‍ റഹ്‌മാന്‍ ഇളങ്ങോളി (വൈസ് പ്രസിഡന്റുമാര്‍), ഗഫൂര്‍ വെണ്ണിയോട് (ജനറല്‍ സെക്രട്ടറി), രാജീവ് മേനോന്‍ (ജോയിന്റ് സെക്രട്ടറി),
സൈഫുല്ല വൈത്തിരി(ട്രഷറര്‍), ആഭ രമേശ്(വിമന്‍സ് ഫോറം പ്രസിഡന്റ്) എന്നിവരെ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles