‘പാല്‍ സംഭരണ വില ലിറ്ററിനു 50 രൂപയാക്കണം’

കല്‍പറ്റ:പാല്‍ സംഭരണ വില ലിറ്ററിനു 50 രൂപയാക്കണമെന്നു പ്രൈമറി മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ വയനാട് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉല്‍പാദനച്ചെലവിനു ആനുപാതികമല്ല കര്‍ഷകര്‍ക്കു നിലവില്‍ ലഭിക്കുന്ന പാല്‍ വില. കാലിത്തീറ്റ വിലക്കയറ്റം ക്ഷീരകര്‍ഷകര്‍ക്കു താങ്ങാവുന്നതിനും അപ്പുറത്താണ്. ക്ഷീര മേഖലയുടെ സംരക്ഷണത്തിനു സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. കാലിത്തീറ്റയ്ക്കു സബ്‌സിഡി അനുവദിക്കണം. സംഘങ്ങളില്‍ അളക്കുന്ന പാലിനു എല്ലാ മാസവും പ്രോത്സാഹനവില നല്‍കണം. സംഭരണവില വര്‍ധിപ്പിക്കുന്നതില്‍ ഉദാസീനത കാട്ടിയാല്‍ ക്ഷീര കര്‍ഷക പ്രക്ഷോഭത്തിനു അസോസിയേഷന്‍ നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍, ലാലു മാപ്പനാത്ത്, എ.പി.കുര്യാക്കോസ്, ജോസ് കുന്നത്ത്, പി.ജെ.ആഗസ്തി, ബി.പി.ബെന്നി, ഗിരീഷ് കല്‍പറ്റ, ഇ.ജെ.സെബാസ്റ്റ്യന്‍, ജോണി ജോര്‍ജ്, പി.ജെ.സജി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles