എല്‍.പി സ്‌കൂള്‍ അധ്യാപക നിയമനം

കല്‍പറ്റ:വയനാട് ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയില്‍ നിയമനത്തിനു അവസാനഘട്ട ഇന്റര്‍വ്യൂ ഏപ്രില്‍ 20,21,22,27 തീയതികളില്‍ കേരള പബ്ലിക് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടക്കും.അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പുകള്‍ പ്രൊഫൈലിലും മൊബൈല്‍ ഫോണില്‍ എസ്.എം.എസ് സന്ദേശമായും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും ഒ.വി. ടി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും ബയോഡാറ്റയും യോഗ്യതാസര്‍ട്ടിഫിക്കറ്റുകളും സഹിതം നിശ്ചിത തീയതിയില്‍ ഹാജരാകണം.

Leave a Reply

Your email address will not be published.

Social profiles