നാഷണല്‍ എം.എസ്.എം.ഇ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ:കേന്ദ്ര സര്‍ക്കാരിന്റെ എം.എസ്.എം.ഇ മന്ത്രാലയം രാജ്യത്തെ മികച്ച എം.എസ്.എം.ഇകളെ ആദരിക്കുന്നു. ഇതിന്റെ ഭാഗമായി ഡവലപ്‌മെന്റ് കമ്മീഷണര്‍(എം.എസ്.എം.ഇ) ഓഫീസ് നാഷണല്‍ എം.എസ്.എം.ഇ അവാര്‍ഡ്‌സ് 2022നു ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും https://dashboard.msme.gov.in/na ലിങ്ക് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 20. ഉല്‍പാദന, സേവന മേഖലകളിലെ മികച്ച സംരംഭകര്‍, വനിത, എസ്.സി/എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള പ്രത്യേക വിഭാഗത്തിലേക്കുമാണ് അപേക്ഷകള്‍ ക്ഷണിച്ചത്.

Leave a Reply

Your email address will not be published.

Social profiles