എസ്എസ്എഫ് സാഹിത്യോത്സവം: മാനന്തവാടി ഡിവിഷന്‍ ജേതാക്കള്‍

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ മാനന്തവാടി ഡിവിഷന്‍ ട്രോഫിയുമായി.

മാനന്തവാടി: കാട്ടിച്ചിറക്കലില്‍ നടന്ന എസ്എസ്എഫ് വയനാട് ജില്ലാ സാഹിത്യോത്സവത്തില്‍
688 പോയിന്റുമായി മാനന്തവാടി ഡിവിഷന്‍ ജേതാക്കളായി. 597 പോയിന്റ് കരസ്ഥമാക്കിയ വെള്ളമുണ്ട ഡിവിഷനാണ് രണ്ടാം സ്ഥാനം. 410 പോയിന്റുമായി കല്‍പ്പറ്റ ഡിവിഷന്‍ മൂന്നാം സ്ഥാനം നേടി. മാനന്തവാടി ഡിവിഷനിലെ സഹല്‍ കുണ്ടാലയെ കലാപ്രതിഭയായും സുല്‍ത്താന്‍ ബത്തേരി ഡിവിഷനിലെ മുഹമ്മദ് ബിഷറിനെ സര്‍ഗപ്രതിഭയായും തെരഞ്ഞെടുത്തു.
സമാപന സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സഹദ് ഖുതുബി തിനപുരം അധ്യക്ഷത വഹിച്ചു. എസ്എസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സിറാജുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തി. കെ.ഒ. അഹമ്മദുകുട്ടി ബാഖവി വാകേരി, ഹംസ അഹ്‌സനി ഓടപ്പള്ളം എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. അഷ്‌റഫ് ബുഹാരി മാടക്കര സ്വാഗതവും ബഷീര്‍ കുഴിനിലം നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles