ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും

മാനന്തവാടി: ചിങ്ങം ഒന്ന്(ബുധന്‍)വയനാട് കര്‍ഷക സംരക്ഷണ സമിതി കരിദിനമായി ആചരിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി കരുതല്‍ മേഖല വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കുക, കര്‍ഷക വിരുദ്ധ നയങ്ങള്‍ തിരുത്തുക, പ്രകൃതിക്ഷോഭത്തിലും മറ്റും കൃഷി നശിച്ചവര്‍ക്കുള്ള പരിഹാരധനം ഉടന്‍ വിതരണം ചെയ്യുക, വന്യജീവി ശല്യത്തിനു പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കരിദിനാചരണം. രാവിലെ 10നു ഗാന്ധി പാര്‍ക്കില്‍ ധര്‍ണ നടത്തും. ഇതേത്തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം മാനന്തവാടി കത്തീഡ്രല്‍ വികാരി ഫാ.സണ്ണി മഠത്തില്‍ ഉദ്ഘാടനം ചെയ്യും. ഹരിതസേന, വയനാട് കര്‍ഷക കൂട്ടായ്മ, സമസ്ത, എസ്‌വൈഎസ് തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ പ്രസംഗിക്കും. സംസ്ഥാന ചെയര്‍മാന്‍ സുനില്‍ മഠത്തില്‍, സംസ്ഥാന സെക്രട്ടറി പി.ജെ. ജോണ്‍, മാത്യു പനവല്ലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles